ജയരാജന് തുടര്‍ന്നാല്‍ മന്ത്രിസഭയ്ക്ക് അല്പായുസ്: സി.പി ജോണ്‍
തിരുവനന്തപുരം: ഇ.പി ജയരാജന് മന്ത്രിയായി തുടരുകയാണെങ്കില്‍ ഇടതു മന്ത്രിസഭയ്ക്ക് അല്പായുസാകുമെന്നു സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍. ഇടതുപക്ഷത്തിന്റെ ' കുടുംബ ബിസിനസുകളെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണവിധേയനായ ഇ.പി ജയരാജന് രാജിവയ്ക്കണം. അടുത്ത മന്ത്രിസഭാ യോഗത്തില്‍നിന്നു ജയരാജന് വിട്ടുനില്‍ക്കണം. നിയമസഭയില്‍ രണ്ടാമനായി വരേണ്ട തോമസ് ഐസകിനെ പിന്തള്ളി ഉപമുഖ്യമന്ത്രി ചമഞ്ഞാണ് രണ്ടാമനായി ജയരാജന് ഇരിക്കുന്നതെന്നും സി.പി ജോണ്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയ്ക്കു ജയരാജനെ പുറത്താക്കാനും പുറത്താക്കാതിരിക്കാനും പറ്റാത്ത സ്ഥിതിയാണ്. സ്വാശ്രയ കോളജുകളില്‍ ഫീസ് വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ കോളജുകള്‍ അടച്ചുപൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എം.പി കേന്ദ്രകമ്മിറ്റി അംഗം എം.ആര് മനോജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."