സ്ഥാപനങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങളില്‍ ആശങ്കയെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി
കോഴിക്കോട്: തീവ്രവാദ അന്വേഷണങ്ങളുടെ മറവില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടക്കുന്ന നീക്കങ്ങളില്‍ കോഴിക്കോട്ട് ചേര്‍ന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി നേതൃയോഗം കടുത്ത ആശങ്ക രേഖപ്പെടുത്തി.
പൊലിസ് അന്വേഷണങ്ങളും ഇതേ തുടര്‍ന്നുള്ള മാധ്യമ വാര്‍ത്തകളും ആയിരക്കണക്കിന് വിദ്യാര്‍ഥികളേയും അവരുടെ രക്ഷിതാക്കളേയും ആശങ്കയിലാക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം അഭ്യസ്ത വിദ്യരായ മലയാളികളില്‍ വിലപ്പോകില്ല. മതംമാറ്റത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ചമച്ച് വിവിധ മതത്തിലുള്ള നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെ ഇകഴ്ത്താന്‍ നോക്കുന്നത് ഖേദകരമാണ്.
തീവ്രവാദ വേട്ടയുടെ മറവില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ബോധ പൂര്‍വം അവമതിച്ച് കാണിക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
ഭീകരവേട്ടയുടെ പേരില്‍ മതംനോക്കി കേസെടുക്കുന്ന കേരളാ പൊലിസ് നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്വകാര്യ സ്ഥാപനങ്ങള്‍ പൊതുപാഠ്യപദ്ധതിയോടൊപ്പം ഇഷ്ടമുള്ള വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്നത് കുറ്റമായി കാണുന്നവര്‍ കേരളത്തിലെ വിവിധ മതവിഭാഗങ്ങളും സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളില്‍ വിവേചനരഹിതമായ അന്വേഷണം നടത്താന്‍ തയാറാകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
പ്രസിന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി.
മെട്രോ മുഹമ്മദ് ഹാജി, നടുക്കണ്ടി അബൂബക്കര്‍, പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി, കെ.പി.മുഹമ്മദലി, സുബൈര്‍ നെല്ലിക്കാപറമ്പ്, കെ.മൊയ്തീന്‍ കോയ, നിസാര്‍ ഒളവണ്ണ, സി.പി.അബ്ദുല്ല, എ.കെ.മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."