HOME
DETAILS

പകുതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍, ജാമ്യമില്ല

  
February 11, 2025 | 11:02 AM

offer-fraud-no-bail-for-accused-ananthukrishnan

കൊച്ചി: സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനമടക്കം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അനന്തുകൃഷ്ണന് ജാമ്യമില്ല. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ പേരില്‍ വിവിധ സര്‍ക്കാരിതര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും ചാരിറ്റബിള്‍ സൊസൈറ്റികളുടെയും കൂട്ടായ്മ രൂപീകരിച്ച് ഇരുചക്രവാഹനം, ലാപ്ടോപ്, തയ്യല്‍ മെഷീന്‍, ഗൃഹോപകരണം എന്നിവ പകുതി വിലയ്ക്ക് നല്‍കാമെന്ന് വ്ഗ്ദാനം നല്‍കിയാണ് സംസ്ഥാനമാകെ കോടികളുടെ തട്ടിപ്പ് നടത്തിയത്.

അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ അനന്തുകൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളും പൊലിസ് അന്വേഷിച്ച് വരികയാണ്. 

സമാന കേസില്‍ വണ്ടന്‍മേട് പൊലിസ് അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ ജയിലില്‍ എത്തിയാണ് വണ്ടന്‍മേട് പൊലിസ് പ്രതിയുടെ രേഖപ്പെടുത്തിയത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൽമാൻ രാജാവ് ആശുപത്രി വിട്ടു

Saudi-arabia
  •  3 days ago
No Image

'തര്‍ക്കിക്കരുത്, ജനങ്ങള്‍ പറയുന്നത് കേള്‍ക്കണം'; വീടുകയറുന്ന സഖാക്കള്‍ക്ക് സിപിഐഎമ്മിന്റെ 'പെരുമാറ്റച്ചട്ടം'

Kerala
  •  3 days ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  3 days ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  3 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  3 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  3 days ago