HOME
DETAILS

ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രം​ഗം ശാന്തമാക്കി

  
Abishek
February 11 2025 | 07:02 AM

Chaos on Flight as Passengers Meal Falls Sparking Heated Argument Among Travelers

ലണ്ടൻ: ലണ്ടനിൽ നിന്ന് ആംസ്‌റ്റർഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ യാത്രാക്കാർ തമ്മിൽ കൂട്ടത്തല്ല്. ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മോശം കാലാവസ്‌ഥ കാരണം വിമാനം രണ്ടു മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാർ അസ്വസ്‌ഥരായിരുന്നു. അപ്പോഴാണ് വിമാനത്തിൽ കൂട്ടത്തല്ലുണ്ടാകുന്നത്, ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

ഒരാൾ സഹയാത്രികനെ മർദിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. പിന്നീട് അയാളുടെ നെഞ്ചിൽ ബലമായി തള്ളുകയും, ഇത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അയാൾ തട്ടിമാറ്റുന്നതും കാണാം. 

വിഷയം ഗുരുതരമായതിനെ തുടർന്ന്, വിമാനം പുറപ്പെടുന്നതിന് മുൻപ് പൊലിസ് എത്തി ഇരു യാത്രക്കാരെയും താക്കീത് ചെയ്തു എന്ന് ഈസിജെറ്റ് വക്താവ് വ്യക്തമാക്കി. ഒരു യാത്രക്കാരൻ ചിപ്‌സും മറ്റ് ലഘുഭക്ഷണങ്ങളും നിലത്തിട്ടതാണ് പ്രശ്‌നത്തിന്റെ തുടക്കം, ഇത് ചോദ്യം ചെയ്തതിന് മറ്റുള്ളവർ പരിഹസിക്കുകയും കൂടി ചെയ്തപ്പോൾ പ്രശ്നം സംഘർഷത്തിലേക്ക് എത്തിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

പിന്നീട്, വിമാനത്തിലെ ജീവനക്കാർ ഉടൻ ഇടപെട്ട് സ്‌ഥലം ശാന്തമാക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഈസിജെറ്റ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും അവയെ ഗൗരവമായി കാണുന്നുവെന്നും ആരെയും അപമാനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അനുവദിക്കില്ലെന്നും കമ്പനി അറിയിച്ചു.

A dramatic scene unfolded on a flight when a passenger's meal fell, triggering a heated argument among travelers, which was eventually diffused by the arrival of police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  a day ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  a day ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  a day ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  a day ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  a day ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  a day ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  a day ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  a day ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  a day ago