HOME
DETAILS

മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ​ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്

  
Web Desk
February 11, 2025 | 9:23 AM

Trump Threatens to Terminate Ceasefire Agreement Over Hamas Suspension of Prisoner Release

വാഷിങ്ടൺ: വെടിനിർത്തൽ കരാർ നിരന്തരമായി ലംഘിക്കുന്ന ഇസ്റാഈലിന് താക്കീതായി താൽക്കാലികമായി ബന്ദി മോചനം നിർത്തി വെക്കുന്നുവെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ ഭീഷണിയെന്ന ചീട്ട് പുറത്തെടുത്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ​ഗസ്സയെ വീണ്ടും നരകമാക്കുമെന്ന ഭീഷണിയും അമേരിക്കൻ പ്രസിഡന്റ് മുഴക്കുന്നു. ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച രാത്രി 12ഓടെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കുമെന്നാണ് താക്കീത്. ഈ സമയപരിധി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 

ഗസ്സയെ അമേരിക്ക ഏറ്റെടുത്താൽ പിന്നെ അവിടെ ഫലസ്തീനികൾക്ക് അവകാശമുണ്ടാകില്ലെന്നും  പ്രസിഡൻറ് പറയുന്നുണ്ട്. മാറ്റിപ്പാർപ്പിക്കുന്ന ഫലസ്തീനികൾക്ക് അറബ് രാജ്യങ്ങളിൽ പാർപ്പിട സൗകര്യം ഒരുക്കുമെന്നാണ്  ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആവർത്തിക്കുന്നത്. . ഇന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യം ട്രംപ് ഉന്നയിക്കുമെന്നാണ് സൂചന.

ഗസ്സയെ ഏറ്റെടുക്കുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തിനെതിരെ ആഗോളവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ്വെ യാണ്പുതിയ പ്രസ്താവനകൾ. ഗ​സ്സ പു​ന​ർ​നി​ർ​മി​ക്കു​മ്പോ​ൾ ഒ​രു ഭാ​ഗം പശ്ചിമേഷ്യയിലെ രാ​ജ്യ​ങ്ങ​ൾ​ക്ക് നൽകാമെന്നും എന്നാൽ അ​വ​കാ​ശം അമേരിക്കയ്ക്കായിരിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. 

മണ്ടത്തരമെന്നാണ് ഇതിനെക്കുറിച്ച് ഹമാസ് പ്രതികരിച്ചത്. വാ​ങ്ങാ​നും വി​ൽ​ക്കാ​നും ഗ​സ്സ റി​യ​ൽ എ​സ്റ്റേ​റ്റ് ഭൂ​മി​യ​ല്ലെന്നും റി​യ​ൽ എ​സ്റ്റേ​റ്റ് വി​ൽ​പ​ന​ക്കാ​ര​ന്റെ മ​ന​സ്സു​മാ​യി വ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തുമെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.
  തീർത്തും അസംബന്ധമായ പ്രസാതാവനയാണ് ട്രംപ് നടത്തുന്നതെന്ന്  ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഇസ്സത്തുൽ റിഷ്ഖ് ചൂണ്ടിക്കാട്ടി. ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയല്ലെന്ന് താക്കീത് ചെയ്ത അദ്ദേ​ഹം ​ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും അമേരിക്കൻ പ്രസിഡന്റിനെ ഓർമിപ്പിക്കുന്നു. ​ഗസ്സക്കാർ എ​ങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കൈയേറിയ ഇടങ്ങളിലേക്ക് മാത്രമാണെന്നും അദ്ദേഹം ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ തുറന്നടിച്ചു.

"ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർ‍ട്ടിയല്ല. 1948ലെ അധിനിവേശത്തിന് മുമ്പുള്ള ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണത്.  റിയൽ എസ്റ്റേറ്റ് ഡീലറുടെ മാനസികാവസ്ഥയോടെ ഫലസ്തീൻ പ്രശ്നം കൈകാര്യം ചെയ്യുന്നത് പരാജയമായിരിക്കും എന്നത് മറക്കണ്ട. എല്ലാ കുടിയിറക്കൽ, നാടുകടത്തൽ പദ്ധതികളെയും ഫലസ്തീൻ ജനത പരാജയപ്പെടുത്തും. ഗസ്സ അവിടുത്തെ ജനങ്ങളുടേതാണെന്നതും മറക്കണ്ട. ​ഗസ്സക്കാർ എ​ങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് നേരത്തെ ഇസ്റാഈൽ കൈയേറിയ അവരുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മാത്രമായിരിക്കും’ -റിഷ്ഖ് വ്യക്തമാക്കി. ഫ​ല​സ്തീ​നി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ഏ​തു നീ​ക്ക​ത്തെ​യും ജ​നം വി​ഫ​ല​മാ​ക്കു​മെന്നും ഹമാസ് നേതൃത്വം ആവർത്തിച്ചു. 

അതിനിടെ, ഹമാസിൻറെ പ്രഖ്യാപനത്തിന് പിന്നാലെ തെൽ അവിവിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നിരുന്നു. വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറരുതെന്ന് സർക്കാറിന് മേൽ സമ്മർദം ചെലുത്താനാണ് അവരുടെ നീക്കം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത്​ അനുവദിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി തെൽ അവിവിൽ റാലി നടത്തിയിരുന്നു.

In a major escalation, U.S. President Donald Trump has warned that the ceasefire agreement with Hamas will be revoked if the group fails to release all prisoners by midnight on Saturday. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  4 days ago
No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  4 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു; ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ ഭാവി നാളെ അറിയാം

Kerala
  •  4 days ago
No Image

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

National
  •  4 days ago
No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  4 days ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  4 days ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  4 days ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  4 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  4 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  4 days ago