അലെപ്പോയില്‍ വ്യോമാക്രമണത്തില്‍ 55 മരണം
അലെപ്പോ: സിറിയയിലെ അലെപ്പോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അലെപ്പോയിലെ ബുസ്താന്‍ അല്‍ ഖസര്‍, ഫിര്‍ദൗസ് സമീപ പ്രദേശമായ അര്‍റഷീഖ സിറ്റി എന്നിവിടങ്ങളിലാണ് സാധാരണക്കാരെ ലക്ഷ്യം വച്ച് റഷ്യയുടെ ആക്രമണം. ഈ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിമത സേന പിടിച്ചെടുത്തവയാണ്.
സിറിയയില്‍ റഷ്യ യുദ്ധക്കുറ്റം നടത്തുന്നുവെന്ന് അന്താരാഷ്ട്രതലത്തില്‍ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആക്രമണം സജീവമാകുന്നത്. റഷ്യയ്‌ക്കെതിരേ യു.എന്‍ കോടതി അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസം ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നു. സിറിയയില്‍ സമാധാനത്തിനു വേണ്ടി രക്ഷാകൗണ്‍സിലിനു നല്‍കുന്ന പരാതിയില്‍ സഊദിയും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങള്‍ ഒപ്പുവച്ചിരുന്നു. അലെപ്പോയില്‍ റഷ്യന്‍ സൈന്യം ആശുപത്രികള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും എതിരേ ആക്രമണം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."