ഡോ. ആര്.കെ മുഹമ്മദ് അഷ്റഫിനെ ആദരിച്ചു
പേരാമ്പ്ര: ചാലിക്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ കേന്ദ്രമായ ദയ മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സേവനം നടത്തിവരുന്ന ഡോ.ആര്. കെ മുഹമ്മദ് അഷ്റഫിന് നാട്ടുകാരുടെ ആദരം. ചാലിക്കരയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന് ഡോക്ടറെ ആദരിച്ചു.
ജീവിത ശൈലീ രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരികയും ചികില്‍സാ ചെലവ് കൂടി വരികയും ചെയ്യുന്ന ഇക്കാലത്ത് ഡോക്ടര്‍ അഷ്റഫിനെ പോലെയുള്ളവരുടെ സേവനം മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു. എസ്.കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്, മെമ്പര്‍ വി.എം മനോജ്, കെ.എസ് മൗലവി, സി. ബാലന്, ടി.കെ ഇബ്രാഹിം, പി.എം പ്രകാശന്, പി.കെ ഇബ്രാഹിം, വരട്ടടി സത്യന്, കെ.പി ആലിക്കുട്ടി മാസ്റ്റര്‍ ,ഇബ്രാഹിം പുനത്തില്‍, സി. അബ്ദുറഹിമാന് സംസാരിച്ചു.
ചടങ്ങില്‍ ഡോ.അഫ്സിന, ഡോ. ഷഹ്ദ സി, ഡോ. അഞ്ജന എസ്, എന്നിവരെയും ആദരിച്ചു.സാംസ്കാരിക സമ്മേളനം ഡോ.സോമന് കടലൂര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."