റോഡ് വികസനം; പള്ളിക്കും അമ്പലത്തിനും സ്ഥലം വിട്ടുനല്‍കി
പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ റോഡ് വികസനത്തിന് വേണ്ടി സ്ഥലം നഷ്ടമാകുന്ന പള്ളിക്ക് വേണ്ടി ചെക്യാട്ടെ കല്ലുമ്മല്‍ കണ്ണനും വേവത്തെ അമ്പലത്തിന് ചുറ്റുമതില്‍ ഉള്‍പ്പെടെ സ്ഥലം നഷ്ടമാവുന്ന ഘട്ടത്തില്‍ ചാലി മഠത്തില്‍ ഹസ്സന്‍, അന്‍വര്‍ സഹോദരങ്ങളും സ്ഥലം വിട്ടു നല്‍കി മാതൃകയായി.
രണ്ടര കോടി ചെലവില്‍ വികസനം നടക്കുന്ന പാറക്കടവ്-കുറുവന്തേരി റോഡ് വീതി കൂട്ടലിനു സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ഇടയില്‍ പീടിക പള്ളിയുടെ മതില്‍ പൊളിക്കുന്ന ഘട്ടമെത്തിയപ്പോയാണ് അത് തടഞ്ഞ് തൊട്ടുമുമ്പിലെ തന്റെ സ്ഥലം വിട്ടുകൊടുത്ത് മുന്‍വശത്തെ താമസക്കാരന്‍ കൂടിയായ കല്ലുമ്മല്‍ കണ്ണന്‍ സമ്മതം നല്‍കിയത്.
വേവത്തിന്റെ പ്രധാന പാതയായ പാറക്കടവ്-വേവം റോഡ് എട്ടു മീറ്റര്‍ ആക്കുന്നതിന് നാട്ടിലെ മുത്തപ്പ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പൊളിക്കാതിരിക്കാന്‍ തങ്ങളുടെ പുരയിടത്തിനു മുന്നില്‍ രണ്ടു മീറ്ററിലധികം സ്ഥലം അനുവദിച്ചാണ് ചാലിമഠത്തില്‍ കുടുംബം മാതൃകയായത്.
ഇരു കുടുംബത്തേയും 'കൂട്ടുകാര്‍' വാട്‌സ്ആപ്പ് കൂട്ടായ്മ ആദരിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് ഉപഹാരം നല്‍കി. ജില്ലാപഞ്ചായത്ത് മെമ്പര്‍ പുന്നക്കല്‍ അഹമ്മദ്, എടവലത്ത് മഹമൂദ്, സി.എച്ച് ഹമീദ്, വെട്ടിയട്ടുമ്മല്‍ മുനീര്‍, ടി.പി അഹമ്മദ്, പുത്തലത്ത് കുഞ്ഞമ്മദ്, ബി.പി മൂസ്സ, യു.കെ കുട്ട്യാലി, പി ദാമു, ചാലിമടത്തില്‍ അലി , മാവിലാട്ട് അബ്ദുല്ല , കൊല്ലനാണ്ടി രമേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."