HOME
DETAILS
MAL
സമൃദ്ധമായ ജലസംഭരണി അവഗണനയില്‍
backup
October 13 2016 | 04:10 AM
തേഞ്ഞിപ്പലം: പതിറ്റാണ്ടുകള്‍ പഴക്കമുള്ള തയ്യിലക്കടവിലെ പീച്ചഞ്ചേരികുളം അധികൃതരുടെ അനാസ്ഥയില്‍ നാശത്തിന്റെ വക്കില്‍. ഒരു കാലത്ത് പ്രദേശവാസികള്‍ കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന കുളമാണ് അവഗണനയാല്‍ ചരമമടയുന്നത്. തയ്യിലക്കടവ് അങ്ങാടിയുടെ പടിഞ്ഞാറ് വശത്തെ വയലിലാണ് സമൃദ്ധമായ ഈ ശുദ്ധജലസംഭരണി തിരിഞ്ഞ് നോക്കാനാളില്ലാതെ നശിക്കുന്നത്.
മൂന്നിയൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് കുളം. ഏകദേശം 15 മീറ്റര്‍ നീളവും വീതിയുമുള്ള കുളം അരിക് ഇടിഞ്ഞു വീണ് നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."