HOME
DETAILS
MAL
കേന്ദ്ര പദ്ധതികള്‍ എത്തിക്കുന്നതില്‍ ഇരുമുന്നണിയും തടസം നില്ക്കുന്നു: ജെ.പി നദ്ദ
backup
May 11 2016 | 07:05 AM
നാദാപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് എത്തിക്കുന്നതില്‍ ഇരുമുന്നണിയും കേരളത്തില്‍ തടസം നില്ക്കുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദ. കല്ലാച്ചിയില്‍ നടന്ന നാദാപുരം നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എം.പി രാജന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുപക്ഷം വികസന വിരോധികളാണെന്നും കൃഷി, വ്യവസായ വളര്‍ച്ചയ്ക്ക് ഇര്്ര തടസം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 45000 കോടി രൂപ കേരളത്തിലെ ഹൈവേ വികസനത്തിനായി നല്‍കിയെങ്കിലും സ്ഥലം അനുവദിക്കാത്തതിനാല്‍ പാഴാക്കുകയാണ് ചെയ്തത്. കേന്ദ്ര സഹായം വാങ്ങാന്‍ കേരളത്തില്‍ പാത്രമില്ലെന്നും പാത്രത്തില്‍ ദ്വാരമുണ്ടാക്കി ഒഴുക്കിക്കളയുന്ന ഗൂഢ ലക്ഷ്യമുള്ള സര്‍ക്കാരാണ് സാധാരണക്കാരന്റെ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബു പൂതംപാറ അധ്യക്ഷനായി. സുരേന്ദ്രന്, ടി.പി ജയകൃഷ്ണന് മാസ്റ്റര്‍, വാളക്കയം ശ്രീധരന്,പ്രകാശന് മാസ്റ്റര്‍, ടി.കെ പ്രഭാകരന്, പി. മധുപ്രസാദ്, പി. ഗംഗാധരന് മാസ്റ്റര്‍, രാജേഷ് പെരുമുണ്ടശ്ശേരി സംസാരിച്ചു. സ്വാഭി മാന്‍ റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."