കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ ആത്മഹത്യാഭീഷണി മുഴക്കി
കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. രാവിലെ എട്ടര മണിയോടെയാണ് സംഭവം. കുട്ടികള്‍ അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
തങ്ങളോടുള്ള അധികൃതരുടെ സമീപനത്തില്‍ മാറ്റം വരുത്തുക, രക്ഷിതാക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ അവസരം നല്‍കുക, പഠിക്കാന്‍ അവസരം ഒരുക്കുക, മെച്ചപ്പെട്ട ഭക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇരുപതോളം കുട്ടികള്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്. പി.ടി.തോമസ് എം.എല്‍.എയും വാര്‍ഡ് കൗണ്‍സിലര്‍ നാസറും കെട്ടിടത്തിന് മുകളില്‍ കയറി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുകയാണ്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചാലെ താഴെയിറങ്ങൂ എന്ന നിലപാടിലാണ് കുട്ടികള്‍. ആകെ 32 പെണ്‍കുട്ടികളാണ് ചില്‍ഡ്രന്‍സ് ഹോമിലുള്ളത്. ഇതില്‍ നാല് പേര് കഴിഞ്ഞയാഴ്ച ഇവിടെനിന്ന് ചാടിപോകാന്‍ ശ്രമം നടത്തിയിരുന്നു. ഇതില്‍ മൂന്ന് പേരും ഇപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കെട്ടിടത്തില്‍ അറ്റകുറ്റപ്പമണി നടത്തുന്ന പണിക്കാരുടെ ഏണി ഉപയോഗിച്ചാണ് ഇവര്‍ കെട്ടിടത്തിന് മുകളിലെത്തിയത്. ആകെ ആറ് കെയര്‍ടേക്കര്‍മാരാണ് ഇവിടെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."