കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തലയില്‍ കല്ലുകൊണ്ട് കുത്തി പരിക്കേല്പിച്ചു. സി.പി.എം പ്രവര്‍ത്തകനെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. മാവുങ്കാല്‍ മൂലക്കണ്ടത്തെ വിജയന്റെ മകന് കെ.വി വിപിനിന്റെ (23) പരാതിയില്‍ സി.പി.എം പ്രവര്‍ത്തകനായ മാക്കരംകോട്ടെ ഷിനുവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകുന്നേരം 3.30 ഓടെ മൂലക്കണ്ടത്തെ സി.പി.എം നിയന്ത്രണത്തിലുള്ള ഷാവേസ് ക്ലബ്ബിന് സമീപത്തു വച്ച് വിപിനിനെ ഷിനു മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പരിക്കേറ്റ വിപിന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം മൂലക്കണ്ടം കോളനിയില്‍ രണ്ടു ദിവസം മുമ്പുണ്ടായ കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കലും, സ്ത്രീകളെ ഉള്‍പ്പെടെ വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് പൊലിസ് ജാഗ്രത പാലിച്ചു വരവെയാണ് പ്രദേശത്ത് വീണ്ടും യുവാവിനെ മര്‍ദിച്ച സംഭവമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."