അയല്‍വാസിയെ പോലും കൊലപ്പെടുത്തുന്ന പിണറായി കേരളത്തിന് അപമാനം: അഡ്വ: കെ ശ്രീകാന്ത്
കാസര്‍കോട്: സ്വന്തം അയല്‍വാസിയെ പോലും വെട്ടി കൊലപ്പെടുത്തുന്ന പിണറായി വിജയന് കേരളത്തിന് ആകെ അപമാനമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ: കെ. ശ്രീകാന്ത് പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോട് കൂടി നടത്തിയ കൊലപാതകമാണിത്. ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പിണറായിയുടെ പൊലിസിന് സാധിക്കില്ലെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന് പരസ്യമായി പറഞ്ഞത് കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു എന്നതിന്റെ പരസ്യമായ കുമ്പസാരമാണ്.
കേരള ജനത പിണറായിക്ക് നല്‍കിയത് കൊലപാതക രാഷ്ട്രീയത്തിനുള്ള ലൈസന്‍സല്ലെന്ന് ഓര്‍ക്കണമെന്നും അഡ്വ: കെ ശ്രീകാന്ത് പറഞ്ഞു.
പ്രകടനത്തിന് ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീശ് തന്ത്രി കുണ്ടാര്‍, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര് സുനില്‍, കേശവ, ഗുരുപ്രസാദ് പ്രഭു, സതീഷ് അനങ്കൂര്‍, എന്‍ സതീഷ്, രാജേഷ് കൈന്ദാര്, ശ്രീലത, അഞ്ജു ജോസ്, ഉമാ കടപുറം, കെ.ടി ജയരാം, സജിത്, അനില്‍ കോടോത്ത്, കെ.ജി മനോഹര്‍, അരുണ്‍ ഷെട്ടി, ശങ്കര്‍ അണങ്കൂര്‍, എന്‍. ബാബുരാജ് നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."