അഗതി മന്ദിരം നടത്തിപ്പുകാരനും സഹായിയും അറസ്റ്റില്‍
എരുമപ്പെട്ടി: അനാഥ ബാലികയായ പതിമൂന്ന്കാരിയെ ലൈംഗികമായിപീഡിപ്പിച്ച അഗതി മന്ദിരം നടത്തിപ്പുകാരനേയും സഹായിയേയും എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. വേലൂര്‍ സെന്റ് മേരീസ് ഓള്‍ഡേജ് ഹോം അഗതിമന്ദിരം മാനേജര്‍ പുലിക്കോട്ടില്‍ ആന്റണി ബേബി (58) ഇയാളുടെ സഹായി സെന്തില്‍കുമാര്‍ (32) എന്നിവരെയാണ് എരുമപ്പെട്ടി എസ്.ഐ പി.ഡി. അനൂപ്‌മോന്‍ അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലുള്ള അനാഥാലയത്തിലെ സന്ദര്‍ശനായിരുന്ന ഇയാള്‍ നാലുവര്‍ഷം മുമ്പ് അവിടുത്തെ അന്തേവാസിയായ പെണ്‍കുട്ടിയെ സ്വന്തം മകളാണെന്ന് അവകാശപ്പെട്ട് കൂട്ടിക്കൊ@ണ്ട് വന്ന് ഓള്‍ഡേജ് ഹോമില്‍ താമസിപ്പിച്ചാണ് പീഡനം നടത്തിയിരുന്നത്.
ഒന്‍പത് വയസ്സു@ണ്ടായിരുന്ന പെണ്‍കുട്ടിയെ ഇയാളും സഹായിയായ സെന്തില്‍കുമാറും ചേര്‍ന്ന് കൂടെ താമസിപ്പിച്ച് പതിനൊന്ന് വയസ്സുമുതല്‍ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് പുറത്തിറങ്ങാനും മറ്റുള്ളവരുമായി ഇടപഴകാനും ഇവര്‍ അനുവദിച്ചിരുന്നില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് അയല്‍വാസിയായ സ്ത്രീയോട് വിവരങ്ങള്‍ തുറന്ന് പറയാന്‍ പെണ്‍കുട്ടിക്ക് സാഹചര്യം ലഭിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തൃശ്ശൂര്‍ റൂറല്‍ എസ്.പി നിശാന്തിനിക്ക് രഹസ്യമായി വിവരം നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുകയും വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടു@െണ്ടന്ന് ക@െണ്ടത്തിയതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."