പരപ്പുഴപാലം അപകടാവസ്ഥയില്‍
മുല്ലശ്ശേരി: പൊതുമരാമത്തു വകുപ്പിന്റെ ദീര്‍ഘകാലത്തേ അവഗണനയുടെ ഫലമായി പെരുവെല്ലൂര്‍ പരപ്പുഴപാലം തകര്‍ന്നു പോവുന്ന അവസ്ഥയിലാണ്. വര്‍ഷങ്ങളായി ഒരു അറ്റകുറ്റ പണികളും പരപ്പുഴ പാലത്തില്‍ നടന്നട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ നാലു ഭാഗത്തുള്ള കല്‍ക്കെട്ടിലും ഇരുവശത്തുള്ള സുരക്ഷാ കൈവരികളിലും വെള്ളപൂശി കറുത്ത അടയാളം ഇടുന്ന പ്രാഥമിക സിഗ്‌നല്‍ പ്രവര്‍ത്തികള്‍ പോലും ചെയ്തിട്ട് കൊല്ലങ്ങളായി. അറുപത് വര്‍ഷം മുന്‍പാണ് പരപ്പുഴപാലം പുതുക്കി നിര്‍മിച്ചത്. പെരുവല്ലൂര്‍ കരിങ്കല്‍ കോറിയില്‍ നിന്ന് തൊഴിലാളികള്‍ രണ്ടടി വലുപ്പമുള്ള ഉളിമുറകട്ടകള്‍ കൊണ്ടാണ് പാലത്തിന്റെ അടിബിത്തികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കല്‍ഭിത്തിക്കിടയില്‍ ആല്‍മരം വളര്‍ന്നു നില്‍ക്കുന്നത് വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ആല്‍മരത്തിന് മുപ്പത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ട്. പാലത്തിന്റെ ഇരുവശത്തുമുള്ള കൈവരികള്‍ അടര്‍ന്നു പോയിട്ട് വര്‍ഷങ്ങളായി. പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."