HOME
DETAILS
MAL
മാനസികാരോഗ്യ ദിനാചരണം നടത്തി
backup
October 13 2016 | 19:10 PM
കൂറ്റനാട്: കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു. ഡോ. ഷാഹിന ഉദ്ഘാടനം ചെയ്തു. ഡോ. സേതുമാധവന് അധ്യക്ഷനായി. മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമവും കലാപരിപാടികളും നടത്തി. ഡോ. ആഷിഷ് നായര്‍, അഡ്വ. വിദ്യാധരന്, എം. പ്രതീപ്, താഹിര്‍, ഒ. ഗോവിന്ദന് കുട്ടി, വിശ്വംഭരന്, കെ. അയ്യപ്പന്, കെ.വി. ഷാജി, വി.വി ബാലകൃഷ്ണന്, ബീന പങ്കെടുത്തു.
എല്ലാമാസവും ഒരു ദിവസം നടക്കുന്ന സൗജന്യ ക്യാംപിന് മനോരോഗ വിദഗ്ധന്‍ ഡോ. ആഷീഷ് നായര്‍, സൈക്കോളജിസ്റ്റ് ടി.കെ. മഞ്ജു നേതൃത്വം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."