വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണം: യൂത്ത് ലീഗ്
അഗളി: ജില്ല കൊടും വരള്‍ച്ചയിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ നിന്നും കേരളത്തിനവകാശപ്പെട്ട വെള്ളം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് യൂത്ത് ലീഗ് ജില്ലാ എക്‌സി.ക്യാംപ് ആവശ്യപ്പെട്ടു. പറമ്പികുളം-ആളിയാര്‍ പദ്ധതിയുടെ കരാര്‍പ്രകാരം കിട്ടേണ്ട വെള്ളം പൂര്‍ണമായും ലഭിച്ചിട്ടില്ല. കാലാവധി പൂര്‍ത്തിയായ ഈ കരാര്‍ പുതുക്കി നിശ്ചയിക്കാന്‍ നടപടി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലയെ വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.
രണ്ടുദിവസങ്ങളിലായി അട്ടപ്പാടി ക്യാംപ് സെന്ററില്‍ നടന്ന ക്യാംപിന്റെ രണ്ടാം ദിന സെഷനില്‍ കെ.പി.എസ് പയ്യനടം പ്രഭാഷണം നടത്തി. സി.കെ സുബൈര്‍ പ്രഭാഷണം നടത്തി.
സമാപന യോഗത്തില്‍ സി.എ സാജിത് അധ്യക്ഷനായി. ഗഫൂര്‍ കോല്‍ക്കളത്തില്‍, പി.പി അന്‍വര്‍ സാദത്ത്, അഡ്വ. കെ.സി സല്‍മാന്‍, മുസ്തഫ തങ്ങള്‍, ഫാറൂഖ് മാസ്റ്റര്‍, മുജീബ് മല്ലിയില്‍, പി.കെ.എം മുസ്തഫ, സക്കരിയ്യ കൊടുമുണ്ട, കെ.പി.എം സലീം, അലി അസ്‌ക്കര്‍, മാടാല മുഹമ്മദാലി, ഷമീര്‍ പഴേരി പ്രസംഗിച്ചു. ഇക്ബാല്‍ പുതുനഗരം നന്ദി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."