HOME
DETAILS
MAL
എം.ജി സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു
backup
October 13 2016 | 22:10 PM
കൊച്ചി: എം.ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട സണ്ണി കെ. ജോര്‍ജ് ഉള്‍പ്പെടെയുള്ള ഒന്പതുപേര് നല്കിയ ഹരജി ഹൈക്കോടതി തള്ളി.
നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ കാലാവധി നാലു വര്‍ഷമാണെന്നിരിക്കെ ഭരണം മാറിയെന്ന കാരണത്താല്‍ നിലവിലുള്ള അംഗങ്ങളെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, സര്‍ക്കാരിനോ ചാന്‍സലറായ ഗവര്‍ണര്‍ക്കോ സിന്‍ഡിക്കേറ്റംഗങ്ങളില്‍ അതൃപ്തിയുണ്ടായാല്‍ പിരിച്ചുവിടാമെന്ന് നിയമത്തില്‍ പറയുന്നുണ്ടെന്ന് സര്‍ക്കാരും വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."