HOME
DETAILS
MAL
1800 കോടി ചെലവിട്ട് പാലം
backup
October 14 2016 | 01:10 AM
ബംഗളൂരു: ബംഗളൂരുവില്‍ 1800 കോടിരൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലത്തിനെതിരേ പ്രതിഷേധം. നിരവധി മരങ്ങള്‍ മുറിച്ചാണ് പാലം പണിയുന്നത്. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനാണ് സറ്റീല്‍ നിര്‍മിതമായ പാലം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പരിസ്ഥിതി വാദികളും മറ്റുമാണ് പ്രതിഷേധത്തിലുള്ളത്. വരുന്ന ഞായറാഴ്ച പാലത്തിനെതിരായി മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം.
അതിനിടെ പാലത്തിന്റെ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പൗരാണികവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ കെട്ടിടങ്ങള്‍ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിനായി മുറിക്കുന്ന 800 മരങ്ങള്‍ക്ക് പകരമായി 60,000 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."