ജീവനക്കാരെ പിരിച്ചുവിട്ട സംഭവം; ധര്‍ണ നടത്തി
വടകര: ഹൈക്കോടതിയുടെയും സഹകരണ ആര്ബിട്രേഷന് കോടതിയുടെയും ഉത്തരവുകളുണ്ടായിട്ടും വടകര കോപ്പറേറ്റിവ് റൂറല്‍ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ബാങ്ക് അഡ്മിനിസ്ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധം. ജീവനക്കാരെ പിരിച്ചുവിട്ട നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നില്‍ താല്‍ക്കാലിക ജീവനക്കാര്‍ ധര്‍ണ നടത്തി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് നേരത്തെയുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക അഡ്മിനിസ്ട്രേറ്ററെ ചുമതലയേല്‍പ്പിച്ചത്. ഈ അഡ്മിനിസ്ട്രേറ്ററാണ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതെന്ന് ജനതാദള്‍ (യു)വും യു.ഡി.എഫും ആരോപിച്ചു. ധര്‍ണ ജനതാദള്‍ (യു) മണ്ഡലം പ്രസിഡന്റ്് കെ.കെ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശ്രീധരന്, പ്രസാദ് വിലങ്ങില്‍, സി. കുമാരന്, വിനീഷ് നടക്കുതാഴെ, എം.കെ വിജീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."