ജലദൗര്‍ലഭ്യം കാട്ടിപ്പരുത്തി പാടശേഖരങ്ങള്‍ വിള നാശത്തിന്റെ വക്കില്‍
വളാഞ്ചേരി: നഗരസഭയിലെ നെല്ലറകളായ കാട്ടിപ്പരുത്തി പാടശേഖരങ്ങള്‍ ജലദൗര്‍ലഭ്യം മൂലം വറുതിയില്‍. കാലവര്‍ഷത്തിന്റെ അഭാവമാണ് പാരമ്പര്യമായി നെല്‍കൃഷിയും,വാഴകൃഷിയും ചെയതുവന്ന കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളില്‍ ഒന്നായ കാട്ടിപ്പരുത്തി പാടശേഖരത്തിലെ കര്‍ഷകര്‍ ഇത്തവണ വിള നാശത്തിന്റ വക്കിലാണ്.
ലക്ഷങ്ങള്‍ ചെലവഴിച്ച് ജല സംരക്ഷണത്തിനായി നിര്‍മിച്ച തടയണകള്‍ നിര്‍മാണത്തിലെ അശാസ്ത്രീയ മൂലം തകര്‍ന്നുകിടക്കുകയാണ്. തോടിലൂടെ ഒഴുകിപോകുന്ന വെള്ളം സംഭരിക്കാനാവാതെ തടയണകളുടെ ചീര്‍പ്പുകളും വാര്‍പ്പുകളും തകര്‍ന്ന് കിടക്കുകയാണ്. താല്‍ക്കാലിക ബണ്ടുകള്‍ കെട്ടിനിര്‍ത്തി മോട്ടോര്‍ ഉപയോഗിച്ച് കൃഷി നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് കര്‍ഷകര്‍. കാര്‍ഷികവൃത്തിയുടെ ഉന്നമനത്തിനായുള്ള ലക്ഷങ്ങളുടെ ഫണ്ടുള്‍ പ്രൊജക്റ്റുകളില്‍ മാത്രം ഒതുങ്ങുകയാണ്.
തകര്‍ന്നടിഞ്ഞ ബണ്ടുകള്‍ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."