'മതപണ്ഡിതന്മാര്‍ പ്രതിബദ്ധത നിറവേറ്റണം'
തിരൂരങ്ങാടി: ഇസ്‌ലാമിക ബോധവും ശരീഅത്തിന്റെ നിയമവ്യവസ്ഥകളും യഥാസമയം വിശ്വാസികളില്‍ എത്തിക്കാന്‍ മതപണ്ഡിതന്മാര്‍ ശ്രമിക്കണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെന്നല മഹല്ല് സമസ്ത കോഡിനേഷന്‍ കമ്മിറ്റി സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണവും തെന്നല മഹല്ല് ഖാസിയെ ആദരിക്കലും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
അധികാരത്തിന് വേണ്ടി നേതൃത്വത്തെ സമീപിക്കുന്ന പ്രവണത അവസാനിപ്പിക്കണം. മഹല്ലുകളിലെ നിര്‍ധനരുടേയും നിലാരംബരുടേയും അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ മഹല്ല് നേതൃത്വം ശ്രമിക്കണമെന്നും പണ്ഡിതന്മാര്‍ അവരുടെ പ്രതിബദ്ധത നിറവേറ്റണമെന്നും അദ്ദേഹംപറഞ്ഞു.
കെ.വി ശൈഖലി മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍, തെന്നല മഹല്ല് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് ഫക്രുദ്ദീന്‍തങ്ങള്‍ കണ്ണന്തളി, യു ഷാഫി ഹാജി, പി.എ കരീം, പി.എം സിദ്ദീഖ് ഹാജി സംസാരിച്ചു. പി.പി.എസ്.എ തങ്ങള്‍ ഇല്ലിക്കല്‍ പതാക ഉയര്‍ത്തി.
വിഖായ റാലിയും നടന്നു. മജ്‌ലിസുന്നൂര്‍ പ്രാര്‍ഥനക്ക് ടി.പി കബീര്‍ ദാരിമി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."