വേങ്ങര തോട്ടില്‍ മാലിന്യം തള്ളി; കുളിക്കടവ് ഉപയോഗശൂന്യമായി
വേങ്ങര: വേങ്ങര തോട്ടില്‍ തോമാട്ടുചിറയുടെ താഴ്ഭാഗത്ത് സാമൂഹികവിരുദ്ധര്‍ മാലിന്യംതളളി. നൂറുക്കണക്കിനു പേര് ഉപയോഗിക്കുന്ന തോണ്ടിച്ചിറ കുളിക്കടവ് ഉപയോഗശൂന്യമായി. ഇന്നലെ പുലര്‍ച്ചയോടെയാണ് ലോഡുകണക്കിനു മാലിന്യം വാഹനത്തില്‍ എത്തിച്ച് തോട്ടില്‍ നിക്ഷേപിച്ചത്. രാവിലെ സമീപത്ത് കൃഷിയിറക്കിയവര്‍ വെള്ളമെടുക്കാന്‍ എത്തിയപ്പോഴാണ് വിഷയം ശ്രദ്ധയില്‍ പെട്ടത്. ഇതേതുടര്‍ന്ന് അലക്കുവാനും കുളിക്കുവാനും എത്തിയ ഒട്ടേറെ പേര് തിരിച്ചുപോയി.
പറമ്പില്‍പടി, ഗാന്ധിക്കുന്ന് ഭാഗങ്ങളിലെ നിരവധി വീട്ടുകാരുടെയും വേങ്ങര പാടത്തെ ആയിരക്കണക്കിനു കര്‍ഷകരുടെയും ഏക ജലസ്രോതസാണ് ഈ തോട്. ഇവിടെ മാലിന്യം നിക്ഷേപിച്ചത് സമീപത്തെ കിണറുകളെയും ബാധിച്ചിട്ടുണ്ട്. കര്‍ഷക കൂട്ടായ്മക്കു വേണ്ടി മുന്‍ വാര്‍ഡ് അംഗം കെ മൂസ പൊലിസില്‍ പരാതി നല്കി. എസ്.ഐ ആര് രാജേന്ദ്രന് നായരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തു പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."