HOME
DETAILS
MAL
ബേബിയുടെ മരണം: ദുരൂഹത നീക്കണമെന്നു കോണ്‍ഗ്രസ്
backup
October 14 2016 | 03:10 AM
ചെറുപുഴ: രാജഗിരി കാനംവയലിലെ മച്ചാനിക്കല്‍ ബേബിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നും സത്യം പുറത്തു കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം വേണ്ടവിധത്തില്‍ നടക്കുന്നില്ല. ബേബിയുടെ ഭാര്യ എസ്.പിക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം മരവിച്ചിരിക്കുകയാണ്. ബേബിയുടെ കുടുംബത്തിനു 24 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും തങ്കച്ചന് കാവാലം, കെ.കെ സുരേഷ് കുമാര്‍, റോഷി ജോസ്, വി കൃഷ്ണന്, ജമീല കോളയത്ത്, സെബാസ്റ്റ്യന്‍ നെല്ലിക്കല്‍, ജെയ്സണ്‍ പൂക്കളം, രജീഷ് പാലങ്ങാടന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."