HOME
DETAILS
MAL
കൊലപാതക രാഷ്ട്രീയത്തിന് അറുതിവേണം: ബിഷപ്പുമാര്‍
backup
October 14 2016 | 03:10 AM
കണ്ണൂര്‍: ജില്ലയില്‍ വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ കുടിപ്പകയും കൊലപാതകങ്ങളും നാടിന്റെ സമാധാനം കെടുത്തുന്നത് തികച്ചും ആശങ്കാജനകമാണെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയില്‍ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതക പരമ്പരകള്‍ മത്സര ബുദ്ധിയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണംചെയ്യുന്നതില്‍ സമാധാനകാംക്ഷികളായ സാധാരണക്കാര്‍ ഉത്കണ്ഠാകുലരാണ്. അണികളുടെ കൈകളില്‍ കൊലക്കത്തി കൊടുത്തയക്കുന്ന നേതാക്കന്മാര് സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നതിലെ അര്‍ഥശൂന്യത എത്രയോ വട്ടം വെളിപ്പെട്ടതാണ്.
അകാലത്തില്‍ അകാരണമായി അനാഥരായ അവരുടെ കുടുംബങ്ങളോടുള്ള തങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."