കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ഇന്‍ഫാം
പയ്യാവൂര്‍: കേരളത്തിലെ കാര്‍ഷിക മേഖലയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുന്ന നേതാക്കളും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസഫ് കാവനാടി. കേരളത്തിന്റെ ഭൂപ്രദേശങ്ങളുടെ പ്രത്യേകതകളും ജനസാന്ദ്രതയും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയും കണക്കിലെടുത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കേണ്ടതില്ല. കേരളത്തിന്റെ പരിതസ്ഥിതി സംരക്ഷണത്തിനാവശ്യമായ വനപ്രദേശം കേരളത്തിലുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന നടപടികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരവും സംവിധാനങ്ങളുമുണ്ട്. കര്‍ഷകരെ നിയന്ത്രിത വലയത്തിലാക്കി കുടിയിറക്കാനുള്ള വനംവകുപ്പിന്റെ ഗൂഢനീക്കമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലുണ്ടായ കര്‍ഷക പ്രക്ഷോഭങ്ങളില്‍ ജനപക്ഷം നിന്നവര്‍ അധികാരത്തിലേറിയപ്പോള്‍ നിലപാട് മാറ്റുന്നത് കര്‍ഷകവഞ്ചനയാണെന്നും ഇന്‍ഫാം ജില്ലാ പ്രസിഡന്റ് സ്‌കറിയ നെല്ലം കുഴിയില്‍ പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."