HOME
DETAILS

ആദ്യത്തെ മുട്ടയ്ക്ക് ആയിരം രൂപ !

  
backup
October 14 2016 | 07:10 AM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%af%e0%b4%bf

കേരളത്തില്‍ ചൈനയില്‍ നിന്നും വ്യാജമുട്ട എത്തിയെന്ന വാര്‍ത്ത കുറച്ചു ദിവസങ്ങളായി കിടന്നു കറങ്ങുന്നു. ഇന്ന് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു എന്നും കേട്ടു.


ചൈനയിലെ വ്യാജമുട്ടയുടെ വാര്‍ത്ത ചൈനയില്‍ തന്നെ പുറത്തു വന്നിട്ട് ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞു. പിന്നെ അത് ഹോങ്കോങ്ങില്‍ എത്തി, സിംഗപ്പൂരില്‍ എത്തി, ഇന്തോനേഷ്യയിലും ഫിലിപ്പൈന്‍സിലും എത്തി. പത്തു കൊല്ലം വൈകിയിട്ടാണെങ്കിലും ഇപ്പോള്‍ ഇതാ കേരളത്തിലും.


നല്ല സ്റ്റോറിയാണ്. വലിയ ഒരു ഫാക്ടറി, അവിടെ മൈദയും, രാസവസ്തുക്കളും. കാല്‍സ്യം കാര്‍ബണേറ്റും ഒക്കെക്കൂടി മിക്‌സ് ചെയ്ത് ചൈനക്കാര്‍ നൂറായിരം മുട്ട ഉണ്ടാക്കുന്നു. എന്നിട്ടത് ലോകം മുഴുവന്‍ കയറ്റി അയക്കുന്നു. അത് കഴിക്കുന്നവര്‍ക്ക് തല വേദനിക്കുന്നു, വയറിളകുന്നു, കുഴഞ്ഞു വീഴുന്നു, മരിക്കുന്നു,
ഈ കഥക്ക് ആകപ്പാടെ ഒരു കുഴപ്പമേ ഉള്ളൂ. ഈ പറഞ്ഞ രാജ്യത്തൊന്നും ഒരാളും ഇതേ വരെ ഈ വ്യാജ മുട്ട കണ്ടിട്ടില്ല. പക്ഷെ അത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞവരെപ്പറ്റി പലരും കേട്ടിട്ടുണ്ട്. (അതോ നമുക്കും പരമാര്‍ത്ഥമിപ്പോള്‍ അതല്ല ചോദിച്ചതറിഞ്ഞിതോ താന്‍ ?) കടിച്ച പാന്പിനെ തിരിച്ചു വിളിച്ചു വിഷമിറക്കുന്ന നാട്ടിലെ വിഷഹാരികളുടെ കഥ പോലെ തന്നെയാണിത്.


ഇതില്‍ അതിശയം വിചാരിക്കേണ്ട കാര്യമില്ല. മുട്ട എന്നത് അത്ര വലിയ ലാഭമുള്ള ഒരു വസ്തുവല്ല. ഒരു മുട്ടക്കിപ്പോള്‍ അഞ്ചു രൂപ വില വരും. അത് വില്‍ക്കുന്ന കച്ചവടക്കാരന് അത് നാലു രൂപയ്ക്കു കിട്ടുന്നുണ്ടാവണം. അപ്പോള്‍ അതിലും വളരെ താഴ്ന്ന വിലക്ക് കൃത്രിമ മുട്ട കിട്ടിയാലേ കച്ചവടക്കാരന്‍ അത് വില്‍ക്കാന്‍ തയ്യാറാകൂ. കാരണം മായം ചേര്‍ത്തതിന് പിടിച്ചാല്‍ ജയിലിലും നാട്ടുകാരറിഞ്ഞാല്‍ അടിയും ഉറപ്പാണ്. ആ റിസ്‌ക്ക് എടുക്കുന്നതിന് ഒരു രൂപ എങ്കിലും പ്രീമിയം കിട്ടണം. അപ്പോള്‍ വ്യാജ മുട്ട നാട്ടില്‍ മൂന്നു രൂപക്ക് എത്തിക്കണം. അത് തന്നെ നമ്മുടെ തുറമുഖത്തെ കസ്റ്റംസിന്റെയും പിന്നെ നാട്ടിലുള്ള സകല ഫുഡ് സേഫ്റ്റി സംവിധാനങ്ങളുടെയും മൂക്കിന്റെ താഴെക്കൂടി വേണം കടത്തി കൊണ്ടുവന്ന് ഒരു വിപണന ശൃംഖല ഉണ്ടാക്കാന്‍. നമ്മുടെ നാട്ടിലെ ഈ വക സംവിധാനങ്ങള്‍ക്ക് എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും നാല് കാശ് കിട്ടാന്‍ വകുപ്പുള്ള ഒരു കാര്യവും അവര്‍ അറിയാതെ വരില്ല. അപ്പോള്‍ അന്പതു പൈസയെങ്കിലും അവരുടെ അക്കൗണ്ടിലും പെടുത്തണം.


ഇനി നമുക്ക് ചൈനയിലേക്ക് ചെല്ലാം. കാര്യം കമ്മൂണിസമൊക്കെ ആണെങ്കിലും കാര്യങ്ങള്‍ നമ്മളുടേത് പോലെ തന്നെയാണ് അവിടെയും. വ്യാജന്‍ ഉണ്ടാക്കി കണ്ടെയ്‌നര്‍ കണക്കിന് ലോകത്ത് എവിടെയും എത്തിക്കണമെങ്കില്‍ അവിടുത്തെ സംവിധാനത്തിനും കുറച്ചു കാശൊക്കെ കൊടുക്കേണ്ടി വരും. ഇതൊക്കെ കഴിഞ്ഞിട്ട് വേണം ഈ വ്യാജന്‍ ഉണ്ടാക്കുന്നവര്‍ക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കാന്‍.


എന്നാല്‍ ഈ മുട്ടയാണെങ്കിലോ ഒടുക്കത്തെ പെര്‍ഫെക്ഷന്‍ ഉള്ള സൃഷ്ടിയും ആണ്. കൃത്രിമമായി ഉണ്ടാക്കി എടുക്കുക എളുപ്പമല്ല. നന്നായി 3D പ്രിന്റ് ചെയ്യണമെങ്കില്‍ ഒരു മുട്ടക്ക് ഒരു അയ്യായിരം രൂപയെങ്കിലും വരും. അയ്യായിരം രൂപക്ക് ഒരു മുട്ടയുണ്ടാക്കി അഞ്ചു രൂപക്ക് ഇടുക്കിയില്‍ എത്തിക്കുന്നതിന്റെ ബിസിനസ്സ് മോഡല്‍ ഇപ്പോള്‍ ചൈനയില്‍ ഇല്ല. അതെ സമയം മാസ്സ് പ്രൊഡൂസ് ചെയ്യാനുള്ള സംവിധാനങ്ങള്‍ അതീവ സങ്കീര്‍ണ്ണമായിരിക്കും അതുകൊണ്ടു തന്നെ ചെലവേറിയതും. ഒരു നല്ല ഫാക്ടറി തന്നെ വേണം. അതിനു ലൈസന്‍സ് വേണം, ആധുനിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പോളി ടെക്‌നിക്കില്‍ പഠിച്ച ആളുകള്‍ വേണം. ചുരുക്കത്തില്‍ സര്‍ക്കാര്‍ അറിയാതെ നടക്കുന്ന കാര്യം അല്ല. കുടില്‍ വ്യവസായം പോലെ കോഴി മുട്ട ഉണ്ടാക്കാന്‍ പോയാല്‍ കൊഴുക്കട്ട പോലെ ഇരിക്കും.
നാട്ടിലെ കോഴിക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല. നെല്ലോ തവിടോ മറ്റു കോഴിത്തീറ്റയോ തട്ടി വിടുക, ദിവസവും ആസനം തുറന്ന് ഒരു മുട്ടയിടുക. ഫാക്ടറിയും വേണ്ട, രാസവസ്തുവും വേണ്ട, കൈക്കൂലിയും വേണ്ട.


കോഴിയോട് മുട്ടയുടെ കാര്യത്തില്‍ മത്സരിക്കാന്‍ പറ്റിയ ഫാക്ടറിയൊന്നുംതല്‍ക്കാലം ലോകത്ത് ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ഈ വ്യാജ മുട്ടയുടെ വാര്‍ത്ത വ്യാജമാണെന്നാണ് എന്റെ ഉറച്ച വിശ്വാസം.


ഇത് ഞാന്‍ ചുമ്മാ പറയുന്നതല്ല. കേരളത്തിലെ ആദ്യത്തെ വ്യാജ മുട്ട കണ്ടെത്തുന്‌പോള്‍ അഞ്ച് രൂപ വിലയുള്ള മുട്ട ആയിരം രൂപക്ക് വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. തമിഴ് നാട്ടില്‍ വ്യാപകമായും, ഇടുക്കിയില്‍ കുറച്ചൊക്കെയും ഉണ്ടെന്നാണല്ലോ വാര്‍ത്ത. ആരെങ്കിലുമൊക്കെ ഈ ചലഞ്ച് ഒന്ന് ഏറ്റെടുക്കൂ, പ്ലീസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago