HOME
DETAILS
MAL
മകനോടൊപ്പം താമസിക്കാന്‍ ബഹ്റൈനിലെത്തിയ മലയാളി ഡോക്ടര്‍ നിര്യാതനായി
backup
October 14 2016 | 10:10 AM
മനാമ: ബഹ്റൈന്‍ പ്രവാസിയായ മകനോടൊപ്പം താമസിക്കാന്‍ ബഹ്റൈനിലെത്തെിയ മലയാളി ഡോക്ടര്‍ നിര്യാതനായി. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഡോ. അനിയന് തോമസ് മുണ്ടുകോട്ടക്കല്‍ (66)ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഇവിടെ 'ഇന്റര്കോളി'ല്‍ ജോലി ചെയ്യുന്ന കുരുവിള തോമസിന്റെ പിതാവായ ഡോ. അനിയന് തോമസ് ഭാര്യ രേണുവിനോടൊപ്പമാണ് ഈ മാസം 3ന് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലെത്തിയത്. മകള്‍ റിട്ടു നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."