HOME
DETAILS
MAL
ജയലളിതയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ട് പാര്‍ട്ടി പ്രവര്ത്തകന് ആത്മഹത്യക്ക് ശ്രമിച്ചു
backup
October 14 2016 | 11:10 AM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ട് എ.ഐ.എ.ഡി.എം.കെ പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളയപ്പന് എന്ന 72 വയസ്സുകാരനാണ് തിരുപ്പൂര്‍ ജില്ലയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
തിരുപ്പൂരിലെ ഷോളയൂരിലാണ് ഇദ്ദേഹത്തിന്റെ വീട്. എ.ഐ.എ.ഡി.എം.കെയുടെ ടൗണ്‍ സെക്രട്ടറിയാണ് ഇദ്ദേഹം. വെള്ളയപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് വിവിധ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതില്‍ ആശങ്കപ്പെട്ടാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലിസ് അറിയിച്ചു.
സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."