സര്‍ജിക്കല്‍ സ്ട്രൈക്ക്; പാര്‍ലമെന്ററി സമിതിയെ ധരിപ്പിച്ചു, ചോദ്യം അനുവദിച്ചില്ല
ന്യൂഡല്‍ഹി: രണ്ടാഴ്ച മുന്‍പ് നിയന്ത്രണ രേഖ കടന്ന് സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെപ്പറ്റി പാര്‍ലമെന്ററി പ്രതിരോധ സമിതിയെ ബോധിപ്പിച്ചു. എന്നാല്‍ തിരിച്ച് ചോദ്യങ്ങളൊന്നും ഉന്നയിക്കാന്‍ സമിതി അംഗങ്ങളെ അനുവദിച്ചില്ല. സമിതിയിലെ മൂന്നംഗങ്ങള്ക്കു മുന്നിലായിരുന്നു വിശദീകരണം.
സൈനിക ഉപമേധാവി ലഫ്. ബിപിന്‍ റാവത്താണ് സൈനിക നടപടിയെപ്പറ്റി സംക്ഷിപ്ത വിവരം നല്‍കിയത്. ഓപ്പറേഷന്റെ സുപ്രധാന വിവരങ്ങളെല്ലാം സൈന്യം വിശദീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി പ്രതിനിധിയും സമിതി അധ്യക്ഷനുമായ ബി.സി ഖണ്ഡൂരി പ്രതികരിച്ചു.
അതേസമയം, സമിതിയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രി ചോദ്യം ഉന്നയിക്കാന്‍ ശ്രമിച്ചത് ഖണ്ഡൂരി തടഞ്ഞെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ സൈനിക നടപടിയെപ്പറ്റി സംക്ഷിപ്ത വിവരം നല്‍കുക മാത്രമായിരുന്നു അജണ്ടയെന്നും അതീവരഹസ്യ വിവരങ്ങള്‍ പുറത്തുവിടുന്ന ചോദ്യോത്തരം സാധ്യമല്ലായിരുന്നുവെന്നും ഖണ്ഡൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."