HOME
DETAILS

സഊദി പെട്രോളിയം നിര്‍ത്തലാക്കിയതിന് വോട്ടെടുപ്പുമായി ബന്ധമില്ല: സീസി

  
backup
October 14 2016 | 16:10 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

 

ജിദ്ദ: സഊദി ഈജിപ്തിന് നല്‍കിയിരുന്ന പെട്രോളിയം ഈ മാസം നിര്‍ത്തലാക്കിയതും സിറിയന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ റഷ്യയുടെയും ഫ്രാന്‍സിന്റെയും പ്രമേയങ്ങളിലെ വോട്ടെടുപ്പില്‍ ഈജിപ്ത് സ്വീകരിച്ച സമീപനവും തമ്മില്‍ ബന്ധമില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. ഈജിപ്ത് സായുധ സേന സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടാക്കിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്രോളിയം ഉല്‍പന്നങ്ങള്‍ എത്തിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് സമ്മര്‍ദം നേരിടുന്നുണ്ടെന്നും സ്വതന്ത്ര രാഷ്ട്രങ്ങള്‍ അവയുടെ തീരുമാനങ്ങളുടെ പേരില്‍ പ്രയാസം അനുഭവിക്കുമെന്നും സീസി സൂചിപ്പിച്ചു. ഈജിപ്ത് അല്ലാഹുവിന് മുന്നില്‍ മാത്രമേ കുനിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സഊദി ആരാംകോ കമ്പനി തങ്ങള്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയാണെന്ന് ഈജിപ്ത് പെട്രോളിയം കോര്‍പറേഷനെ ഈ മാസം അദ്യത്തില്‍ വാക്കാല്‍ അറിയിച്ചിരുന്നു. സിറിയന്‍ വിഷയത്തില്‍ റഷ്യ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഈജിപ്ത് വോട്ടു ചെയ്ത സന്ദര്‍ഭത്തിലായിരുന്നു അത്.

നാല് രാഷ്ട്രങ്ങള്‍ മാത്രമായിരുന്നു ഈ വോട്ടെടുപ്പില്‍ റഷ്യയെ പിന്തുണച്ചത്. സഊദിയും ഖത്തറും അതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. റഷ്യന്‍ പ്രമേയത്തെ പിന്തുണച്ച ഈജിപ്തിന്റെ നടപടി വേദനാജനകമാണെന്ന് ഐക്യരാഷ്ട്രസഭയിലെ സഊദി പ്രതിനിധി അബ്ദുല്ല അല്‍മുഅല്ലിമി വിശേഷിപ്പിച്ചിരുന്നു. അറബ് നിലപാടിനോട് ഈജിപ്തിനേക്കാള്‍ കൂടുതല്‍ അടുത്ത സമീപനം സ്വീകരിച്ചത് സെനഗലും മലേഷ്യയുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago