മഞ്ഞപ്പിത്തം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി
ചാവക്കാട്: രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയ എടക്കഴിയൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
എടക്കഴിയൂര്‍ ആറാം കല്ലിലാണ് അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയത്. രോഗം ബധിച്ച രണ്ടു യുവാക്കളും വ്യാഴാഴ്ച്ച രാത്രി നാട്ടിലേക്ക് പോയി. വെള്ളിയാഴ്ച്ച രാവിലെ ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തിയ ആരോഗ്യ ഇന്‍സ്പെക്ടര്‍ രജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്.
തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കുഴല്‍ കിണറാണ് ഉപയോഗിക്കുന്നത്. ക്ലോറിനേഷന് മാത്രമാണ് ഇവിടെ ചെയ്തത്. തൊഴിലാളികള്‍ പുറത്തെവിടെ നിന്നോ കഴിച്ച ഭക്ഷണത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.
പലയിടങ്ങളിലും ജോലിക്കു പോകുന്ന തൊഴിലാളികള്‍ വിവിധയിടങ്ങളില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. അതിനാല്‍ പ്രത്യേകമായി ഒരു സ്ഥലം വ്യക്തമാക്കാനും തൊഴിലാളികള്‍ക്കായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."