മഴ പെയ്തപ്പോള്‍ പട്ടാളപ്പുഴുശല്യം; കണ്ണീര്‍ തോരാതെ കര്‍ഷകര്‍
വടക്കാഞ്ചേരി: മഴ കുറവിന്റെ രൂക്ഷത മൂലം നെല്‍പാടങ്ങളെല്ലാം വിണ്ടുകീറി കൃഷി കരിഞ്ഞുണങ്ങുകയും കര്‍ഷകര്‍ കൊടിയ ദുരിതത്തില്‍ കഴിയുകയും ചെയ്യുമ്പോള്‍ ഇരുട്ടടിയായി പട്ടാള പ്പുഴുശല്യവും എങ്കക്കാട് വടക്കേ പാടശേഖരത്തെ ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി ചെയ്യാനുള്ള ഞാറിലാണ് പട്ടാള പുഴു ശല്യം.
വാഴാനി ജലാശയത്തില്‍ നിന്ന് വെള്ളമെത്തിച്ചും രണ്ട് ദിവസം പെയ്ത മഴയുടെ ആനുകൂല്യം മുതലെടുത്തും കര്‍ഷകര്‍ കൃഷിയിറക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുമ്പോഴാണ് കര്‍ഷക സ്വപ്നങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ച് പട്ടാളപ്പുഴുക്കള്‍ എത്തുന്നത്.
പായ ഞാറ്റടി തയ്യാറാക്കി ഞാറ് പറിച്ച് നടാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് പട്ടാള പുഴുക്കള്‍ കൂട്ടത്തോടെ ഞാറെല്ലാം നശിപ്പി്ക്കുന്നത് ഇതോടെ വലിയ ആശങ്കയിലാണ് കര്‍ഷകര്‍, ഏറെ ഭീകരമാണ് പട്ടാള പുഴുക്കളുടെ ആക്രമണം മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ പെറ്റ് പെരുകുകയും ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് മൂലം ഇവയെ തുരത്തുകയെന്നത് ദുഷ്‌കരമായ പ്രവര്‍ത്തിയായി മാറുകയാണ്.
മരുന്ന് തെളിച്ച് ഇവയെ കൊന്നൊടുക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗം എന്നാല്‍ മഴ ചാറി നില്‍ക്കുന്നത് മരുന്ന് തെളിയെ പ്രതികൂലമായി ബാധിക്കുകയാണ് കര്‍ഷകരെ സംരക്ഷിക്കാന്‍ കൃഷി വകുപ്പ് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് തരണ മെന്നാണ് കര്‍ഷകരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."