HOME
DETAILS

എം.വി.ആറിന്റെ ശിഷ്യനായി തുടക്കം

  
backup
October 14 2016 | 20:10 PM

%e0%b4%8e%e0%b4%82-%e0%b4%b5%e0%b4%bf-%e0%b4%86%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4

കണ്ണൂര്‍: കണ്ണൂരിലെ സിംഹമെന്നറിയപ്പെട്ട എം.വി രാഘവന്റെ ശിഷ്യനായിരുന്നു ഇ.പി ജയരാജന്‍. രാഘവന്റെ കളരിയില്‍ നിന്നു രാഷ്ട്രീയമഭ്യസിച്ചവരായിരുന്നു പിണറായിയും കോടിയേരിയും ഇ.പിയുമൊക്കെ. രാഘവന്റെ മാനറിസങ്ങളായ അക്രമാസക്തമായ പ്രസംഗശൈലിയും എതിരാളികളോടുള്ള പരിഹാസവും ശിഷ്യരിലേക്കും പകര്‍ന്നുകിട്ടി. അണികള്‍ക്ക് ഏറെ എരിവേകിയിരുന്നു എം.വി.ആറിന്റെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗം. എം.വി.ആറിന്റെ സംഘാടകമികവ് ഹൃദയത്തിലേറ്റുവാങ്ങിയവരായിരുന്നു ശിഷ്യന്‍മാര്‍. അതുകൊണ്ടുതന്നെ സി.പി.എമ്മെന്ന മഹാമേരുവിലേക്ക് രാഘവശിഷ്യരുടെ പ്രയാണവും അതിവേഗത്തിലായി. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവായിരുന്നു എം.വി.ആര്‍. ഇം.എം.എസിന്റെ മുന്നില്‍പോലും എം.വി.ആര്‍ തലകുനിക്കാതെ ധാര്‍ഷ്ട്യവും ധിക്കാരവും ചേര്‍ന്ന തലയെടുപ്പോടെ നിന്നു. ബദല്‍രേഖ വിവാദത്തില്‍ രാഘവന്‍ പാര്‍ട്ടിക്കു പടിയിറങ്ങിയപ്പോള്‍ മൂസാന്‍കുട്ടിയും പാട്യം രാജനുമടങ്ങുന്ന വലിയൊരുവിഭാഗം കൂടെപ്പോയി. അന്നു പാര്‍ട്ടിയെ താങ്ങിനിര്‍ത്തിയത് ശിഷ്യനായ പിണറായിയുടെ നേതൃത്വത്തിലായിരുന്നു. മിത്രമായ രാഘവന്‍ ശത്രുവായി കെ കരുണാകരന്റെ തണലില്‍ പാര്‍ട്ടിക്കു നേരെ തിരിഞ്ഞപ്പോള്‍ സ്വന്തം ഗുരുവിനെ പല്ലും നഖവുമുപയോഗിച്ചു എതിര്‍ക്കാന്‍ മുന്‍പന്തിയില്‍  ജയരാജനുണ്ടായിരുന്നു.
1987ല്‍ അഴീക്കോടു നിന്നും എം.വി.ആറിനോടു പൊരുതിതോറ്റെങ്കിലും 1991ല്‍ ജയിച്ചു. കണ്ണൂര്‍ ജില്ലയിലെ സഹകരണ പ്രസ്ഥാനങ്ങളെ കേരളമാകെ വളര്‍ത്തിയ സഹകാരികളിലൊരാളാണ് ജയരാജന്‍. സഹകരണ ബാങ്കുകളും മറ്റു സ്ഥാപനങ്ങളും വഴി പാര്‍ട്ടി വളര്‍ത്താമെന്നു കാണിച്ചുകൊടുത്തത് എം.വി രാഘവനാണ്. ജയരാജന്റെ നേതൃത്വത്തില്‍ അതു കൂടുതല്‍ വി പുലമാക്കി. കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഉത്തമദൃഷ്ടാന്തമാണ്. ബദല്‍രേഖവിവാദമുയര്‍ത്തി പാര്‍ട്ടിക്കു പുറത്തു പോയ എം.വി.ആറിന് ഒരിക്കലും മാപ്പു കൊടുക്കാന്‍ ഇ.പി തയാറായില്ല. എം.വി ആറിന്റെ തളര്‍ച്ചവരെ എതിര്‍പ്പിന്റെ മഞ്ഞുരുകിയില്ല. എം.വി.ആര്‍ പാര്‍ട്ടിവിട്ടത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റമംഗമായിരിക്കെയാണെങ്കില്‍ ഇ.പിയും നടപടിക്കു വിധേയനാകുന്നത് സെക്രട്ടറിയേറ്റംഗമായിരിക്കെ തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  39 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago