സിറ്റിയിലെ അക്രമം: നാട്ടുകാര്‍ ഭീതിയില്‍
കണ്ണൂര്‍ സിറ്റി: കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ കണ്ണൂര്‍ സിറ്റിയില്‍ ഭീതി പരത്തുന്നു. ഐറ്റാണ്ടി പൂവളപ്പിലെ എം അഷ്‌റഫാണ് കുത്തേറ്റ് മരിച്ചത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ അഷ്‌റഫിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന കട്ട റഊഫാണ് വ്യക്തിവൈരാഗ്യം കാരണം നാട്ടുകാരുടെയും പൊലിസിന്റെയും മുന്നില്‍ വച്ച് കുത്തി കൊല്ലപ്പെടുത്തിയത്. ഫാറൂഖിന്റെ മരണത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റിയിലെ ആനയിടുക്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹാജി ഒ.കെ സ്മാരക ഓഫിസിനു നേരെയും പ്രതി റഊഫിന്റെ സഹോദരന്റെ കടക്കു നേരെയും മുഖംമൂടി ആക്രമണമുണ്ടായിരുന്നു. കാറിലെത്തിയ സംഘം ലീഗ് ഓഫിസിലെ ഫര്‍ണിച്ചര്‍, ടി.വി, എസി എന്നിവ അടിച്ചു തകര്‍ത്തു. പ്രതി റഊഫിന്റെ സഹോദരന്‍ സിയാദിന്റെ ഇറച്ചികടയും കാറിലെത്തിയ അക്രമിസംഘം അടിച്ചുതകര്‍ത്തിരുന്നു. ഫാറൂഖിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ഓഫിസും കെട്ടിടവും തകര്‍ത്തതെന്നു മുസ്‌ലിം ലീഗ് ആരോപ്പിച്ചു.
സംഭവത്തെതുടര്‍ന്ന് വന്‍തോതില്‍ അക്രമ സംഭവങ്ങള്‍ സിറ്റിയില്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലിസ് കനത്ത ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."