HOME
DETAILS

കുണ്ടും കുഴിയുമായി കടപ്ര വീയപുരം ലിങ്ക് ഹൈവെ; അപകടം പതിവാകുന്നു

  
backup
October 14 2016 | 20:10 PM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%b0



ഹരിപ്പാട്: നാലരപതിറ്റാണ്ട് കാലത്തെ നിയമ യുദ്ധത്തിനു ശേഷം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്ത കടപ്ര വീയപുരം ലിങ്ക് ഹൈവെയില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. കഴിഞ്ഞദിവസം പിതാവുമായി സ്‌കൂട്ടറില്‍വന്ന വിദ്യര്‍ത്ഥിനി  കുഴിയില്‍ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
വീയപുരം കിഴക്കുമുതല്‍ തേവേരിവരെയുള്ള റോഡ് പഴയ കാലത്ത് നെല്‍പ്പാടങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ബണ്ടുകളാണ്. ഇതിന്റെ അടിത്തറബലപ്പെടുത്താന്‍ കഴിയാത്തതാണ് റോഡുതാഴാന്‍കാരണം. കൂടാതെ ജപ്പാന്‍കുടിവെള്ളപദ്ധതിയുടെഭാഗമായിറോഡുകുഴിച്ച് പൈപ്പിട്ടെങ്കിലും കുഴിമൂടാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.  
 ലിങ്ക്‌ഹൈവെ രണ്ടു ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്.ഹരിപ്പാട്,വീയപുരംപ്രദേശങ്ങള്‍ ആലപ്പുഴ ജില്ലയുടെ ഭാഗവും കടപ്ര പത്തനംതിട്ടജില്ലയുടെഭാഗവുംഹരിപ്പാട്,വീയപുരം,കടപ്ര എന്നിവ യഥാ ക്രമം ഹരിപ്പാട്,എടത്വ,തിരുവല്ല പൊതുമരാമത്തുവകുപ്പുകളുടെപരിധിയിലാണെങ്കിലും ലിങ്ക്‌ഹൈവയുടെ മേല്‍നോട്ടംവഹിക്കുന്നത്  തിരുവല്ല പൊതുമരാമത്താണ്. മാത്യൂ റ്റി.തോമസ് ഗതാഗത മന്ത്രിയായിരിക്കവേ ആറുകോടി രൂപയായിരുന്നു ലിങ്ക് ഹൈവേക്കുവേണ്ടി അനുവദിച്ചത്. സ്ഥല എം.എല്‍.എ എന്നനിലയില്‍ നടപ്പാക്കിയ പദ്ധതികളിലൊന്നായിരുന്നു ലിങ്ക്‌ഹൈവേ.  നിര്‍മ്മാണവുമായി ബന്ധപെട്ട്ഹരിപ്പാട് മുതല്‍ വീയപുരംവരെ റോഡ് പൊക്കിയാണ് നിര്‍മ്മിച്ചത്. എന്നാല്‍ പാട ശേഖരത്തിന്റെ ബണ്ടായ റോഡിന്റെ അടിത്തറ ബലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. കടപ്ര സൈക്കിള്‍ മുക്കില്‍ നിന്നും കണ്ടന്‍കാളി റോഡു വഴിവീയപുരം എടത്വ തകഴിയിലൂടെയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ് ഇട്ടിരിക്കുന്നത്. എല്ലാ റോഡുകളും സഞ്ചാര യോഗ്യമാക്കിയെങ്കിലും വീയപുരത്തെ റോഡുകള്‍ മാത്രമാണ്‌സഞ്ചാരയോഗ്യമാക്കാനുള്ളത്. അധികൃതരുടെ ഉദാസീനതയാണ് ഇതിനുപിന്നില്‍.
  പൈപ്പ് ഇടലിനു മുമ്പ് തന്നെ പൊതു മരാമത്തിന ്പണംഅടച്ചെന്നാണ് കമ്പിനി അധികൃതര്‍ പറയുന്നത്. റോഡിന്റെ ശോചനീയവസ്ഥ നേരില്‍ കണ്ട വകുപ്പു മന്ത്രി 55ലക്ഷം രൂപ അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പണി ഇതുവരെ തുടങ്ങാത്തതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.ശോചനീയാവസ്ഥയിലുള്ള ഇരതോട് പാലം ഏതുനിമിഷവുംനിലംപതിക്കാവുന്ന സ്ഥിയിലാണ്. അമിതഭാരം വഹിച്ചുള്ള വാഹനങ്ങളുടെ ചീറിപായലും അപകടഭീഷണി ഉയര്‍ത്തുന്നു. ഇത് വഴി തീര്‍ത്ഥാടനകേന്ദ്രങ്ങളായ എടത്വപള്ളി,ചക്കുളത്തുകാവ്‌ക്ഷേത്രം,പരുമലപള്ളി എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നു.കുടാതെ സര്‍വ്വീസ്ബസുകള്‍ഉള്‍പ്പെടെനിരവധിവാഹനങ്ങളും.
പരുമലപള്ളിപെരുന്നാളും,ചക്കുളത്തുകാവ്‌പൊങ്കാലഎന്നിവ വിളിപ്പാടകലെ എത്തിയിരിക്കുന്ന വേളയില്‍റോഡിന്റെ ശോചനീയാസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago