പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞു ശില്‍പശാല
കാഞ്ഞങ്ങാട്: പട്ടികജാതി വികസന വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തോടനുബന്ധിച്ച് 'ജാതീയതയില്‍ നിന്നു മാനവികതയിലേക്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.എം രവീന്ദ്രന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് അണങ്കൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനി തേജസ്വിയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
ജില്ലയില്‍ 18 പട്ടികവര്‍ഗ വിഭാഗങ്ങളുള്ളതില്‍ 13 വിഭാഗം ജില്ലയുടെ തനത് വിഭാഗമാണെന്ന് എ.ഡി.എം കെ അംബുജാക്ഷന്‍ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം കുഞ്ഞമ്പു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കുഞ്ഞിരാമന്‍, കൗണ്‍സലര്‍ കെ വേലായുധന്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.ജി വിജയപ്രസാദ് സ്വാഗതവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു. പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ ദാമോദരനും പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസനഓഫീസര്‍ പി.ബി ബഷീറും ക്ലാസ്സെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരികാക്ഷ, റിട്ടയേര്‍ഡ് അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫിസര്‍ ലീലാവതി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."