കായക്കുളം വയലില്‍ ബസുമതിയുടെ സമൃദ്ധി
അമ്പലത്തറ: പെരിയ കായക്കുളത്തെ നെല്‍വയലില്‍ വസുമതിയും വിരിഞ്ഞു. പാടത്തേക്ക് ബസുമതിയുടെ സമൃദ്ധിയെത്തിച്ചതു യുവ കര്ഷകന് കായക്കുളം വടക്കുപുറത്തെ മുരളീധരനാണ്. ബസുമതി നെല്ല് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തപ്പോള്‍ നല്ല വിളവു ലഭിച്ചതോടെയാണു കായക്കുളത്തെ മണ്ണും ബസുമതി നെല്ലിനു യോജിച്ചതാണെന്നു തെളിഞ്ഞത്.
നല്ല പരിചരണം ലഭിച്ചതോടെ മെച്ചപ്പെട്ട വിളവും ലഭിച്ചു. കായക്കുളത്ത് ആദ്യമായാണ് ബസുമതി നെല്ല് കൃഷി ചെയ്യുന്നത്. ആദ്യകാല കര്‍ഷകനായ പരേതനായ ആലാമിയുടെ മകനാണു മുരളീധരന്. അച്ഛന്റെ പാരമ്പര്യം പിന്തുടര്ന്നാണു മുരളീധരന് കൃഷിയില്‍ സജീവമായത്. മുഴുവന്‍ സമയ കര്‍ഷകനായ മുരളീധരന് അറിയപ്പെടുന്ന നേന്ത്രവാഴ കര്ഷകന് കൂടിയാണ്.
തരിശിട്ട പ്രദേശങ്ങള്‍ കണ്ടെത്തിയാണു നെല്‍കൃഷി ഇറക്കുന്നത്. ഇത്തവണ ബസുമതി കൃഷിയോടുള്ള താല്പര്യം മൂലം വടകരയില്‍ നിന്നു വിത്ത് എത്തിക്കുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ നെല്‍കൃഷിയില്‍ മികച്ച വിളവു ലഭിച്ചതോടെ കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാനൊരുങ്ങുകയാണ് മുരളീധരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."