ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശം വിവാദത്തില്‍
പാരിസ്: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശം വിവാദമാകുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 'എ പ്രസിഡന്റ് ഷുഡിന്റ് സേ' എന്ന പുസ്തകത്തിലാണ് ഇസ്‌ലാം വിരുദ്ധ പ്രസ്താവന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാദ് നടത്തിയത്. അടുത്തവര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കുടിയേറ്റവും ദേശീയതയും പ്രചാരണ വിഷയമായിരിക്കെയാണ് ഒലാദിന്റെ നീക്കം.
നിസ്സംശയം ഇസ്‌ലാം മൂലം ഫ്രാന്‍സിന് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കുടിയേറ്റം രാജ്യത്തിനു അനുവദിക്കാനാകില്ല. ഇസ്‌ലാം ഒരു അപകടകാരിയായ മതം എന്ന നിലയ്ക്കല്ല തന്റെ പരാമര്‍ശമെന്നും ജനാധിപത്യത്തിന്റെ മതം ആകാത്തിടത്തോളം കാലം തന്റെ നിലപാട് ഇതായിരിക്കുമെന്നും ഒലാദ് പുസ്തകത്തില്‍ പറയുന്നു.
2015 ല്‍ പാരിസ് ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം അടുത്തമാസമാണ് ഒലാദ് പുസ്തക പ്രസാധകര്‍ക്ക് അഭിമുഖം നല്‍കിയത്. ഒലാദിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടാകുകയും അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുമോയെന്നും ആശയുള്ള സാഹചര്യത്തിലാണ് ഇസ്‌ലാം വിരുദ്ധ വികാരം ഉയര്‍ത്തുന്നത്. ഫ്രാന്‍സില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അഭയാര്‍ഥി വിരുദ്ധവികാരം സൃഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ പരാമര്‍ശം വിവാദമായപ്പോള്‍ ഇസ്‌ലാം രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നും അതാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ ലെ ഫോളിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."