കണ്ണൂരിലെ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: കെ. സുധാകരന്‍
കണ്ണൂര്‍: സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ പാതിരിയാട് വാളാങ്കിച്ചാലിലെ കെ. മോഹനന്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ പിണറായിയിലെ രമിത്ത് എന്നിവരുടെ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഡി.ജി.പിക്കും കത്ത് നല്‍കിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അക്രമരാഷ്ട്രീയത്തില്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നടപടിയെ പിന്തുണയ്ക്കുന്നു. എന്നാല്‍, എല്ലാ അക്രമക്കേസുകളിലെയും നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രംതന്നെ മാറുമായിരുന്നു. അന്നു സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന സി.പി.എം നേതാക്കള്‍ ഇന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാത്ത മുഖ്യമന്ത്രി ക്രൂരമനസിന് ഉടമയാണ്. ജില്ലയിലെ കൊലപാതകം ഇത്രയും ആശങ്കയുണര്‍ത്തിയ ഘട്ടം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."