ഏകദിന സെമിനാര്‍ നടത്തി
നിലമ്പൂര്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ എരഞ്ഞിമങ്ങാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മതേതര ജനാധിപത്യം എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം സുബ്രഹ്മണ്യന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന് സമ്മാനദാനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഷീന ആനപ്പാന്‍, അംഗം പ്രമീള, പഞ്ചായത്ത് അംഗങ്ങളായ പത്മജ പ്രകാശ്, അജിത്ത് പെരുമ്പത്തൂര്‍, കൃഷ്ണന്‍കുട്ടി പാലക്കയം, എച്ച്.എം.സി ചെയര്മാന് ഹാരിസ് ആട്ടീരി, പി.കെ ഹുസൈന്, ബീന പി കുമാര്‍, പ്രിന്‍സിപ്പല്‍ സി. ശ്രീനിവാസന്, പ്രധാനാധ്യാപിക പി.എസ് രമാദേവി സംസാരിച്ചു.
ഉച്ചക്കു ശേഷം നടന്ന സെമിനാറില്‍ ഡോ. പി.പി അബ്ദുല്‍ റസാക്ക് വിഷയാവതരണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ പ്രബന്ധാവതരണം നടന്നു. സെമിനാറില്‍ സി. മുഹമ്മദ് ഷാഫി, ഡോ. റിന്‍സിമോള്‍ സെബാസ്റ്റിയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."