HOME
DETAILS
MAL
സഹാറയില്‍ അവശേഷിച്ചത് മൂന്ന് അഡാക്സ് ആന്റിലോപ്പുകള്‍ മാത്രം
backup
May 12 2016 | 12:05 PM
മനുഷ്യന് പ്രകൃതിയോടും മറ്റുജീവജാലങ്ങളോടും കാണിക്കുന്ന അവഗണനയുടെയും ക്രൂരതയുടെയും ഏറെ പ്രസക്തമായ ഉദാഹരണങ്ങളിലൊന്നാണ് മൗറീഷ്യസ് ദ്വീപിലെ ഡോഡോ പക്ഷികളുടെ വംശനാശം. ഡോഡോ പക്ഷികളില്‍ മാത്രം ഒതുങ്ങുന്നില്ല മനുഷ്യന്റെ ക്രൂരത. കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം ഭൂമിയില്നാമാവശേഷമായതു എണ്ണൂറോളം ഇനത്തില്‍പ്പെട്ട ജീവജാലങ്ങളാണ്. അറുപതോളം മൃഗവിഭാഗങ്ങള്‍ ഇന്നു ഭൂമിയില്‍നിന്നു അപ്രത്യക്ഷമായിരിക്കുന്നു. അധികംവൈകാതെ ഈ പട്ടികയിലേയ്ക്കു പേരുചേര്ക്കേണ്ടിവരുന്ന മൃഗമായിരിക്കും സഹാറമരുഭൂമിയില്‍ ഇന്ന് അപൂര്‍വമായി മാത്രം കണ്ടുവരുന്ന അഡാക്സ് ആന്റിലോപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."