ഗുജറാത്തിലെ പോസ്റ്ററില്‍ ഒസാമ ബിന്‍ ലാദനും ഹാഫിസ് സഈദിനുമൊപ്പം അരവിന്ദ് കെജരിവാളും
അഹമ്മദാബാദ്: ഗുജറാത്ത് സന്ദര്‍ശനത്തിനായി തയ്യാറെടുക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. പ്രതിഷേധത്തിന്റെ ഭാഗമായി ഉസാമ ബിന്‍ ലാദന്‍, ഹാഫിസ് സഈദ്, ബുര്‍ഹാന്‍ വാനി എന്നിവരുടെ ചിത്രത്തിനൊപ്പം കെജ്‌രിവാളിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ ഗുജറാത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു.
പാകിസ്താന്റെ ഹീറോകള്‍ എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് സംസ്ഥാനത്തെ എ.എ.പി പ്രവര്‍ത്തകരിപ്പോള്‍. കഴിഞ്ഞ മാസം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന കെജ്‌രിവാളിന്റെ ആവശ്യമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനായും സൂറത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനുമായാണ് കെജരിവാള്‍ ഗുജറാത്തിലെത്തുന്നത്.
ബിജെപിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. എന്നാല്‍ ഇത് ചെയ്തത് രാജ്യ സ്‌നേഹികളാണ് ബി.ജെ.പി അല്ലെന്നും ബിജെപി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."