ജയരാജനെതിരേ വിജിലന്‍സ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: രാജിവച്ച വ്യവസായ മന്ത്രി ഇപി ജയരാജനെതിരേ വിജിലന്‍സ് അന്വേഷണം തുടങ്ങി.
ഇതിന്റെ ഭാഗമായി ഫയലുകള്‍ വ്യവസായ വകുപ്പില്‍നിന്ന് പരിശോധനയ്ക്കായി വിളിച്ചുവരുത്തിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
ജയരാജന്റെയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെയും പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങള്‍ വിജിലന്‍സിന്റെ നാലംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
വിജിലന്‍സ് എസ്.പി കെ ജയകുമാറിനാണ് ചുമതല. പുറമെ രണ്ടു ഡിവൈ.എസ്.പിമാരും ഒരു സി.ഐയുമാണ് സംഘത്തിലുള്ളത്.
ബന്ധു നിയമന വിവാദത്തില്‍ ജയരാജനെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ചുവെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ പ്രേസിക്യൂഷന് കെ.ഡി.ബാബുവാണ് ഇക്കാര്യമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."