മോദിയുടെ ബിരുദം: രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം നേടിയതിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. നിയമപരമായി മാത്രമാണ് മോദി ബിരുദമെടുത്തതിന്റെ രേഖകള്‍ സ്ഥിരീകരിച്ചതെന്നാണ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചത്. മോദിയുടെ ബിരുദത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്ന് ആം ആദ്മി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് മോദിക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം ലഭിച്ചതായുള്ള വിവരം സര്‍വകലാശാല അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതിന്റെ രേഖകള്‍ പരിശോധിക്കാന്‍ സര്‍വകലാശാലയോട് ആംആദ്മി പ്രവര്‍ത്തകര്‍ അനുവാദം ചോദിച്ചെങ്കിലും നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."