കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; വയനാട്ടില്‍ നിന്നും ആരേയും കുടിയൊഴിപ്പിക്കാനനുവദിക്കില്ല: കെ. മുരളീധരന്‍
സുല്‍ത്താന്‍ ബത്തേരി: കസ്്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വയനാട്ടില്‍ നിന്നും ഒരു കുടുംബത്തെപോലും കുടിയൊഴിപ്പിക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലന്ന് കെ. മുളീധരന്‍ എം.എല്‍.എ. ബത്തേരിയില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ലോല പ്രദേശങ്ങളായി വയനാട്ടിലെ 13 വില്ലേജുകളെ അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും. സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രാജിപരമ്പര ഇ.പി ജയരാജിനില്‍ തുടങ്ങിയിട്ടേയുള്ളുവെന്നും ഇത് പിണറായി വിജയനിലേ അവസാനിക്കുവെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജുമെന്റുകളുടെ കൂട്ടുനിന്ന് കൊള്ളലാഭം കൊയ്യുകയാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ കോളജുകള്‍ക്ക് കടിഞ്ഞാണിടാനാണ് ഗവ.മെഡിക്കല്‍ കോളജുകള്‍ കൊണ്ടു വന്നത്. എന്നാല്‍ പിന്നീട് അധികാരത്തില്‍ കയറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഗവമെന്റ് കോളജുകള്‍ ഓരോന്നായി പൂട്ടുകയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ പോലും അക്രമിക്കപ്പെടുമ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ് അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, കെ.പി.സി.സി. സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, എം.എസ് വിശ്വനാഥന്‍, എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, ബാബു പഴുപ്പത്തൂര്‍, എന്‍.എം വിജയന്‍, പി.പി അയ്യൂബ്, കെ.കെ അഹമ്മദ്ഹാജി, എം.സി സെബാസ്റ്റ്യന്‍, ടി. മുഹമ്മദ്, അബ്ദുള്ള മാടക്കര, റ്റി.ജെ ജോസഫ്, ആര്‍.പി ശിവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."