'വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണി വ്യാമോഹം മാത്രം'
കല്‍പ്പറ്റ: നോര്‍ത്ത് വയനാട് ഡിവിഷനില്‍ വര്‍ഷങ്ങളായി വീടുവച്ചു താമസിക്കുന്ന പാവപ്പെട്ട സാധാരണക്കാരെ വനം കൈയേറ്റത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം എന്തു വിലകൊടുത്തും തടയുമെന്ന് ആര്.എസ്.പി ലെനിനിസ്റ്റ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും താല്പര്യമുള്ള ആളുകളെ ഒഴിവാക്കി പാവങ്ങളെ തെരുവിലിറക്കാനുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ താല്പര്യപ്രകാരം വനാവകാശ നിയമം ദുരുപയോഗം ചെയ്യുന്നത് വയനാട്ടില്‍ നിത്യസംഭവമാണ്. ഇതനുവദിക്കാനാകില്ല. ബലമായി കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ വന്‍ വില നല്‍കേണ്ടി വരുമെന്നും കമ്മിറ്റി മുന്നറിയിപ്പു നല്കി.
ജില്ലാ സെക്രട്ടറി ബെന്നി ചെറിയാന് റിപ്പോര്‍ട്ടവതരിപ്പിച്ചു. പി.ജെ ടോമി അധ്യക്ഷനായി. മേഴ്സി വര്‍ക്കി, ബിജു റാട്ടക്കൊല്ലി, കുര്യാക്കോസ് മാത്യു, ഷാലിന്‍ ജോര്‍ജ്, കാഞ്ഞായി മമ്മൂട്ടി, സുശീല രമേശ്, ഹാരിസ് തോട്ടുങ്കല്‍, പി.ആര് അരുണ്‍ദാസ്, ജിപ്സണ്‍, എം.എസ്. ഡില്‍ഫന്‍, കെ.പി രാജേഷ്, എന്‍.ടി വര്‍ഗീസ് ഏലിയാമ്മ കോളിയാടി, സനീഷ് സണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."