'ആശാപുര'യ്ക്ക് കരിന്തളത്ത് ഭൂമി നല്‍കിയതിനെതിരേ പ്രതിഷേധം
നീലേശ്വരം: കാസര്‍കോട് ജില്ലയിലെ കരിന്തളത്ത് മുംബൈ ആസ്ഥാനമായുള്ള ആശാപുര മൈന്‍ കെം ലിമിറ്റഡിന് ബോക്‌സൈറ്റ് ഖന നത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കരിന്തളം വില്ലേജില്‍ സര്‍വേ നമ്പര്‍ 89ല്‍പെട്ട 400 ഏക്കര്‍ ഭൂമിയാണ് 'ആശാപുര'യ്ക്ക് ലീസിനു നല്‍കിയത്. ഇക്കാര്യം കഴിഞ്ഞദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭൂമി നല്‍കിയതിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകള്‍. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ സര്‍വകക്ഷി ജനകീയ സമിതിയുടെയും കടലാടിപ്പാറ സംരക്ഷണ സമിതിയുടെയും യോഗങ്ങള്‍ രണ്ടുദിവസത്തിനകം നടക്കും. പഞ്ചായത്തിലെ കടലാടിപ്പാറ, കരിന്തളം തുടങ്ങിയയിടങ്ങളില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ടെന്ന് നിരന്തരമായി 'ആശാപുര' അവകാശപ്പെടുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
2007ലാണ് കടലാടിപ്പാറയിലെ 200 ഏക്കര്‍ സ്ഥലം ആശാപുര കമ്പനിക്ക് ഖനനത്തിനായി അനുവദിച്ചത്. കരിന്തളത്തെ കെ.സി.സി.പി.എല്ലിന്റെ ലാറ്ററൈറ്റ് ഖന നം ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പു അടച്ചുപൂട്ടിയിരുന്നു.
ഇതു വീണ്ടും തുറക്കുന്നതിനായി ഒരാഴ്ച മുന്‍പ് മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഒരു തരത്തിലുള്ള ഖനനത്തിനും അനുമതി നല്‍കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. നിരന്തരമുണ്ടാകുന്ന ഖനന ഭീതി പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എല്ലാതരത്തിലുള്ള ഖന നാനുമതികളും റദ്ദാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."