പിണറായി സര്‍ക്കാരിന്റേത് മുസ്ലിം- ദലിത് വേട്ടയെന്ന് എസ്.ഡി.പി.ഐ
മലപ്പുറം: മുസ്ലിം, ദലിത് വിഭാഗങ്ങളെ വേട്ടയാടുന്ന സമീപനമാണ് ഇടതുസര്ക്കാരിന്റേതെന്നും ഇതിനെതിരേ സംസ്ഥാന വ്യാപകമായി കാംപയിന് നടത്തുമെന്നും എസ്.ഡി.പി.ഐ. കാംപയിന്റെ ഭാഗമായി പഞ്ചായത്തുതലത്തില്‍ പദയാത്ര, പൊതുയോഗങ്ങള്‍ എന്നിവ നടത്തും.
ഏകസിവില്‍കോഡ് വിഷയത്തില്‍ കൊല്ലത്ത് 27ന് മത, സാമൂഹിക, രാഷ്ട്രീയ സംഘടനാ യോഗം വിളിക്കും. സംഘ്പരിവാര്‍ സംസ്ഥാനവ്യാപകമായി വര്‍ഗീയ പ്രസംഗം നടത്തുമ്പോള്‍, ഒരു സലഫി പ്രഭാഷകനെതിരേ രാജ്യദ്രോഹകുറ്റത്തിനു പുറമെ യു.എ.പി.എ കൂടി ചുമത്തിയത് പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറിയേറ്റ് അംഗം നാസിറുദ്ദീന്‍ എളമരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാസിസ്റ്റ് നീക്കത്തിനെതിരായ മുസ്ലിം ലീഗ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."