'സംസ്ഥാനത്തെ ക്രമസമാധാനം പ്രഖ്യാപനങ്ങളിലൊതുങ്ങരുത് '
തേഞ്ഞിപ്പലം: സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങരുതെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങളെയും കൊലപാതകങ്ങളെയും തുടര്‍ന്നുണ്ടാകുന്ന ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇവ ആശങ്കാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.എ ചേളാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, അനസ് മാരായമംഗലം, ശമീര്‍ തോടന്നൂര്‍, സൈനുദ്ദീന്‍ ഒളവട്ടൂര്‍, യാസിര്‍ അറഫാത്ത് ചെര്‍ക്കള, സുഫ്‌യാന്‍ തരുവണ, ശമീര്‍ കാസര്‍കോട്, സജീര്‍ കാടാച്ചിറ, ഫുആദ് വെള്ളിമാട്കുന്ന്, മുബശ്ശിര്‍ മേപ്പാടി, സദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, മുനാഫര്‍ ഒറ്റപ്പാലം, അനസ് അലി ആമ്പല്ലൂര്‍, ഇസ്മാഈല്‍ കൂരിയാട്, ശഫീഖ് ചൂരി, മുനീബ് പേരാമ്പ്ര, അശ്‌റഫ് പാണമ്പ്ര സംസാരിച്ചു. ശഫീഖ് മണ്ണഞ്ചേരി സ്വാഗതവും അമീന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."